Advertisment

കേളി വിദ്യാഭ്യാസ മേന്മാ പുരസ്കാരം കടമ്പൂരിൽ വെച്ച് കൈമാറി

author-image
admin
New Update

റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 - 20) കണ്ണൂർ കടമ്പൂരിൽ നടന്നു. പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ന്യൂ സനയ്യ ഏരിയ അംഗമായ ബാബു കുന്നുമ്മലിന്റെ മകൾ ബി.അതുല്യക്കാണ് പുരസ്‍കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അർഹത നേടിയത്.

Advertisment

publive-image

സിപിഐ എം ഏരിയാ സെക്രട്ടറി കെ.വി.ബാലൻ കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം അതുല്യയ്ക്ക് കൈമാറുന്നു.

കടമ്പൂർ പാട്യം വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ എം ഏരിയാ സെക്രട്ടറി കെ.വി. ബാലനാണ് പുരസ്‌കാരം കൈമാറിയത്. കേളി രക്ഷാധികാരി സമിതി മുൻ അംഗം ബി.പി.രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സി.കെ.രാജൻ അധ്യക്ഷത വഹിച്ചു. സിപിഐ എം കടമ്പൂർ ലോക്കൽ സെക്രട്ടറി ഇ.കെ.അശോകൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ.വി.ശശി, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം രാമചന്ദ്രൻ, കേളി ന്യൂ സനയ്യ മുൻ രക്ഷാധികാരി ജയരാജൻ ആറാത്തിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അതുല്യ ചടങ്ങിന് നന്ദി പറഞ്ഞു.

 

Advertisment