Advertisment

പോസ്റ്റ് ഓഫിസില്‍ സഹായം ചോദിച്ചെത്തിയയാള്‍ നാല് ലക്ഷം രൂപ കവര്‍ന്ന് ഓടിരക്ഷപ്പെട്ടു; സംഭവം മലപ്പുറം തിരൂരില്‍

New Update

മലപ്പുറം തിരൂരില്‍ പോസ്റ്റ് ഓഫിസില്‍ സഹായം ചോദിച്ചെത്തിയയാള്‍ ലക്ഷങ്ങള്‍ കവര്‍ന്ന് രക്ഷപ്പെട്ടു. ഓഫിസിലെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയുമായാണ് കള്ളന്‍ ഓടി രക്ഷപ്പെട്ടത്. തിരൂര്‍ ഈസ് റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

Advertisment

publive-image

ഇന്ന് രാവിലെ ആര്‍.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450രൂപയില്‍ നിന്ന് നാല് ലക്ഷമാണ് മോഷ്ടിക്കപ്പെട്ടത്. ഉച്ചയ്ക്ക് ഒരുണിക്കാണ് സംഭവം നടന്നത്. ഊമയാണെന്ന് രേഖ കാണിച്ച് സഹായം തേടിയെത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കടന്നയുവാവ് പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.

രണ്ട് ലക്ഷം വീതമുള്ള 200 രൂപയുടെ രണ്ട് കെട്ടുകളാണ് നഷ്ടമായത്. പോസ്റ്റ് മാസ്റ്റര്‍ മുറിയിലെ മേശപ്പുറത്താണ് പണം വെച്ചിരുന്നത്. ഈ മേശയുടെ അരികില്‍ നിന്നാണ് ഇയാള്‍ ഓടി മറഞ്ഞത്. ഈ സമയം പോസ്റ്റ് മാസ്റ്ററും ജീവനക്കാരനായ സുരേന്ദ്രനും ആര്‍.ഡി ഏജന്റ് സുജാതയും മാത്രമാണുണ്ടായിരുന്നത്. സുരേന്ദ്രന്‍ മറ്റൊരു മുറിയിലായിരുന്നു. സുജാദ ഭാര്‍ഗവിയുമായി സംസാരത്തിലുമായിരുന്നു.

തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരൂര്‍ അസി. പോസ്റ്റല്‍ അസി. സൂപ്രണ്ട് ജലജയുടെ നേതൃത്വത്തില്‍ തപാല്‍ വകുപ്പും അന്വേഷണം തുടങ്ങി.

Advertisment