Advertisment

സ്റ്റേഷനിലെത്തിയ പ്രതി ഹെഡ് കോണ്‍സ്റ്റബിളിനെ തലയ്ക്കടിച്ച് കൊന്നു (വീഡിയോ)

author-image
admin
New Update

Advertisment

ഭോപ്പാല്‍: ഭിണ്ഡ് ജില്ലയില്‍ പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്‍ മരിച്ചു. മറ്റൊരു പൊലീസുദ്യോഗസ്ഥന്‍ ചികിത്സയിലാണ്. പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടു.

സ്‌റ്റേഷനിലുള്ളിലെ സിസിടിവിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ട്. ഞായറാഴ്ചയാണ് സംഭവം. സ്ഥലത്തെ അങ്ങാടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്‌വത്തിനെ കസ്റ്റഡിയിലെടുത്തത്.

സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പൊലീസുകാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആദ്യം തലയ്ക്കടിയേറ്റ പൊലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനു ശേഷം പ്രതി പുറത്തേക്കിറങ്ങിപ്പോകുന്നതും കാണാം.

രണ്ട് ഉദ്യോഗസ്ഥരേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച് മരിച്ചു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

Advertisment