Advertisment

ഖുർആൻ പഠിതാക്കളുടെ സംഗമം സ്വാഗതസംഘം രൂപീകരിച്ചു.

New Update

ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ നേത്ർത്വത്തിൽ നഗരത്തിൽ വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ചു വരുന്ന മുപ്പതോളം ഖുർആൻ പഠന കേന്ദ്രങ്ങളിലെ പഠിതാക്കളുടെ വാർഷിക സംഗമം ഫെബ്രുവരി 9 വെള്ളിയാഴ്ച്ച ഷറഫിയ്യയിലെ ഇസ്ലാഹി സെന്റർ അംഗണത്തിൽ വെച്ച് നടക്കുമെന്ന് സംഘടാക സമിതി അറിയിച്ചു. ഖുർആൻ: മാനവികതക്ക്, സമൂഹ നന്മക്ക് എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സംഗമത്തിന് മുന്നോടിയായി ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ ഇസ്ലാഹി സെന്റർ മുൻ വൈസ്. പ്രസിഡന്റ് ടി.കെ.മൊയ്തീൻ മുത്തന്നൂർ നിർവ്വഹിച്ചു.

Advertisment

publive-image

ഖുർആൻ: മാനവികതക്ക്, സമൂഹ നന്മക്ക്, ഖുർആൻ സംഗമത്തിന്റെ ലോഗോ ഇസ്ലാഹി സെന്റർ മുൻ വൈസ്. പ്രസിഡന്റ് ടി.കെ.മൊയ്തീൻ മുത്തന്നൂർ നിർവ്വഹിക്കുന്നു.

സംഗമത്തോടനുബന്ധിച്ച് പ്രബന്ധ രചന മത്സരം, ഖുർആൻ സെമിനാറുകൾ തുടങ്ങിയവയും വെളിച്ചത്തിന്റെ വെളിച്ചം എന്ന ഖുർആൻ തീം ഷോ, പഠിതാക്കളുടെ ടോക്ക് ഷോ, ഹിഫ്ല് ക്യു.എൽ.എസ്, ക്യു.സി.സി മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനങ്ങൾ തുടങ്ങിയ സംഗമ ദിവസവും നടക്കുമെന്നും അറിയിച്ചു.

ഖുർആൻ സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജെ.എൻ.എച് ഡയറക്ടർ വി.പി മുഹമ്മദാലി (മുഖ്യ രക്ഷാധികാരി), അൽ അബീർ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് ആലുങ്കൽ (രക്ഷാധികാരി) അബ്ദുൽ ഗഫൂർ വളപ്പൻ (ചെയർമാൻ), റഷീദ് വരിക്കോടൻ (വൈ.ചെയർമാൻ) മൊയ്തു വെളിയഞ്ചേരി (ജനറൽ കൺവീനർ), ബഷീർ അഞ്ചാലൻ (കൺവീനർ), അഷ്റഫ് ജെ.എൻ എച്., ബാബു ജെ.എൻ.എച്, ഷമീം താപ്പി, എം. കെ. ഷിഹാബുദ്ദീൻ തിരുവനന്തപുരം, ഷാഹുൽ ഹമീദ്, ഉസ്മാൻ കോയ, നാസർ (ഫൈനാൻസ് കമ്മറ്റി), പ്രിൻസാദ് പാറായി, അബ്ദുൽ റഷീദ്, ഫിറോസ്, ഷക്കീൽ ബാബു, അബ്ദുൽ ഹമീദ് വാഴക്കാട്, മുസ്തഫ ആലുങ്ങൽ, അബ്ദുസ്സമദ് ചെറ്റാലി (പ്രോഗ്രാം കമ്മറ്റി), സലീം ചലവറ, നാസർ വേങ്ങര, ഹസ്സൻ കുട്ടി, ഷംസു മഹജർ, നൂറുദ്ദീൻ കാളിക്കാവ്, ഹബീബ് പുളിക്കൽ, അൻവർ കടലുണ്ടി, മൊയ്തു റഷീദ് എം.എ. അൻവർ പലോട്ട് (പബ്ലിസിറ്റി കമ്മറ്റി), മുസ്തഫ ഉച്ചാരകടവ്, ഷൈജിൽ, ഷിഹാബുദ്ധീൻ മങ്കട, അബൂബക്കർ പട്ടിക്കാട് (ഫുഡ് കമ്മറ്റി), അൻവർ ഇ.എഫ്.എസ്, നിയായ് ബാബു കുട്ടി, ഹിജാസ് കൊച്ചി, അബ്ദുൽ ജലീൽ ചാലിലകത്ത്, അബ്ദുൽ റഷീദ് അൻസാരി, അലി അനീസ് (റജിസ്ട്രെഷൻ കമ്മറ്റി) ഇല്ല്യാസ്, ജരീർ വേങ്ങര, ഫുആദ് സമൻ തുടങ്ങിയവരെ വിവിധ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

 

Advertisment