Advertisment

ഐ.ഡി.സി - ബുക്ക് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

New Update

ജിദ്ദ: ഐ.ഡി.സി 'തിരുസന്നിധിയിലേക്ക് 2017' ക്യാമ്പയിന്റെ ഭാഗമായി കുടുംബിനികൾക്കായി സംഘടിപ്പിച്ച ബുക്ക് ടെസ്റ്റിൽ ജിദ്ദയിൽ വെച്ചും ഓൺലൈൻ ആയും നൂറോളം പേർ പരീക്ഷ എഴുതി. ഒരു മാസം മുമ്പ് ബുക്ക് ടെസ്റ്റിന് രെജിസ്റ്റർ ചെയ്തവർക്ക് ഹുസൈൻ തങ്ങൾ വാടാനപ്പള്ളിയുടെ 'മദീനയിലെ പൂനിലാവ്' എന്ന പുസ്തകം ജിദ്ദയിൽ ഉള്ളവർക്ക് നേരിട്ടും ജിദ്ദക്കും, സൗദിക്കും പുറത്തുള്ളവർക്ക് ഓൺലൈനിലും എത്തിച്ചു. ഈ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പരീക്ഷ.

Advertisment

publive-image

ഐ.ഡി.സി അസി: അമീർ മുഹമ്മദ് ബാഖവി വിജയിക്കുള്ള ഗോൾഡ് കോയിൻ നൽകുന്നു.

ജിദ്ദയിൽ എഴുതിയവരിൽ നിന്നും ഹസീന അബ്ദുസമദ് (ഫസ്റ്റ്) സുനീറ അബ്ദുൽറഹമാൻ, മുഫീദ അബ്ദുൽ ഷുക്കൂർ (സെക്കന്റ്), മുഹ്സിന ശറഫുദ്ധീൻ (തേർഡ്) എന്നിവർ വിജയിച്ചപ്പോൾ ജുവൈരിയ ഷഫീഖ് (ഫസ്റ്റ്), ഷഫീദ ശാക്കിർ (സെക്കന്റ്), സഫൂറ ഹസ്സൻ (തേർഡ്) എന്നിവർ ഓൺലൈൻ ടെസ്റ്റിലെ വിജയികളായി.'തിരുസന്നിധിയിലേക്ക് 2017' ക്യാമ്പയിന്റെ സമാപന സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും മറ്റുപ്രോത്സാഹന സമ്മാനങ്ങളും ഐ.ഡി.സി അസി.അമീർ മുഹമ്മദ് ബാഖവി, നാസർ ചാവക്കാട്, ജന:സെക്രട്ടറി സുബൈർ പട്ടാമ്പി, ജലീൽ കണ്ണമംഗലം, കെ.സി അബ്ദുൽറഹ്മാൻ, ഇബ്രാഹിം ചെറുവാടി, ഹനീഫ പാറക്കല്ലിൽ, റഹീം ചെറൂപ്പ, അബ്ദുൽ കരീം തുടങ്ങിയവർ വിതരണം ചെയ്തു.

സമാപന സമ്മേളത്തോടനുബന്ധിച്ചു ഫാമിലി കൗൺസിലർ ട്രെയ്നർ കുഞ്ഞിമുഹമ്മദ് പട്ടാബിയുടെ ക്ലാസ് ഫാമിലികൾക്കും കുട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമായി. ജീവിതത്തിൽ സമ്മർദ്ദങ്ങളുടെ കടന്നുകയറ്റവും അതിന്റെ കാരണങ്ങളും സമ്മർദ്ദമില്ലാത്ത ജീവിതം എങ്ങിനെ നയിക്കാം എന്നുള്ളതിനെ കുറിച്ചും വളരെ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

 

Advertisment