Advertisment

കേരളത്തെ പ്രളയത്തില്‍ ആറാടിച്ച മഴ വന്നത് ഒഡിഷയില്‍ നിന്ന്; ഇത് സംസ്ഥാനം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കം

New Update

Advertisment

കേരളത്തില്‍ നിന്നു പെയ്യുന്ന മഴയ്ക്ക് കാരണം ഒഡിഷ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നിലവിലെ മഴ നാളെ വൈകിട്ട് വരെ നീണ്ടു നില്‍ക്കുമെന്നാണ് കഴിഞ്ഞ ദിവസം മുന്നറിയപ്പ് നല്‍കിയിരിുന്നത്. ഒഡിഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുനന്ത്. 12 മുതല്‍ 22 സെ.മി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തില്‍ വയനാട്, ഇടുക്കി വയനാട് ഇടുക്കി ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂനമര്‍ദത്തിന്റെ സാന്നിധ്യംമൂലം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതൂമൂലം അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്. അതിനാല്‍ 48 മണിക്കൂറിനിടെ മത്സ്യ ബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയപ്പ് നല്‍കി

publive-image

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇത്രയും കൂടിയ അളവില്‍ വെള്ളം തുറന്നുവിടുന്നത് ആദ്യമായാണ്.

ചെറുതോണി ഡാമില്‍ നിന്ന് 1400 ക്യുമെക്‌സ് എന്ന തോതിലാണ് വെള്ളം ഒഴുക്കുന്നത്. ഇതോടെ ചെറുതോണി പട്ടണം വെള്ളത്തിലായി. ചെറുതോണി പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. മണ്ണിടിഞ്ഞുവീണ് കെട്ടിടങ്ങള്‍ക്ക് കേടുപാടും ഉണ്ടായിട്ടുണ്ട്.

two died in landslide in idukki

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. അതുകൊണ്ടുതന്നെ ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് ഇനിയും ഉയര്‍ത്തണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. 1500 ക്യുമെക്‌സ് എന്ന അളവിലേക്ക് ഇതുയര്‍ത്താനാണ് തീരുമാനം. രണ്ടരമീറ്റര്‍ വീതം അഞ്ച് ഷട്ടറുകളുമുയര്‍ത്തിയാണ് ഇങ്ങനെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക.

ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത് ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കമാണ്. 1924 (മലയാള വര്‍ഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വര്‍ഷങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇത്തരമൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകര്‍ക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്.

Advertisment