Advertisment

സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിന്റെ കാരണം അറിയാമോ? സംവിധായകന്‍ വെളിപ്പെടുത്തുന്നു!

author-image
ഫിലിം ഡസ്ക്
New Update

Image result for SIDHIKK LAL

Advertisment

മിമിക്രി താരങ്ങളായി കൊച്ചിന്‍ കലാഭവനിലൂടെ സിനിമയിലേക്കെത്തിയ സിദ്ദിഖും, ലാലും പില്‍ക്കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായക ജോഡികളായി മാറിയിരുന്നു. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. 1989 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ആറ് സിനിമകളായിരുന്നു സിദ്ദിഖ്-ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തെത്തിയത്. അതിന് ശേഷം ഇരുവരും പിരിഞ്ഞിരുന്നു. 2016 ല്‍ ഒരു സിനിമ കൂടി ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ചിരുന്നെങ്കിലും കാര്യമായി വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Image result for SIDHIKK LAL

കോമഡി ചിത്രങ്ങളായിരുന്നു സിദ്ദിഖ്-ലാല്‍ മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നത്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാര്‍ മത്തായി സ്പീക്കിംഗ്, കിംഗ് ലയര്‍ എന്നിവയായിരുന്നു സിദ്ദിഖ്-ലാല്‍ ജോഡിയില്‍ പിറന്ന സിനിമകള്‍. അവസാനത്തെ ചിത്രമെഴികെ ബാക്കി എല്ലാം മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ചിത്രങ്ങളായിരുന്നു.

Image result for SIDHIKK LAL

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഇനി ഒരു സിനിമ ഉണ്ടാകില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. തന്റെ രചനകളെ ഒരു സംവിധായകന്റെ കണ്ണിലൂടെ ലാല്‍ കാണുന്നതോടെയായിരുന്നു മലയാളത്തില്‍ സിദ്ദിഖ് ലാല്‍ ചിത്രങ്ങള്‍ മലയാള സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ രണ്ട് പേരുടെയും കാഴ്ചപാടുകളിലുണ്ടായ മാറ്റം ഒരുമിച്ചുള്ള സിനിമയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതായി സിദ്ദിഖ് വ്യക്തമാക്കുന്നു. അവസാനമിറങ്ങിയ കിംഗ് ലയര്‍ എന്ന ചിത്രത്തില്‍ അത് പ്രകടമായിട്ടുണ്ടെന്നും സിദ്ദിഖ് പറയുന്നു.

Image result for SIDHIKK LAL

ഇനിയൊരു സിനിമ ചെയ്യുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞങ്ങള്‍ പിരിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായി. രണ്ട് പേരും രണ്ട് വഴിക്കാണ് സഞ്ചരിക്കുന്നത്. രണ്ട് പേരുടെയും ചിന്തകളും വ്യത്യസ്തമാണ്. ഒരുപോലെ ചിന്തിച്ചാലെ ഒരുമിച്ച് സിനിമ സംവിധാനം ചെയ്യാന്‍ പറ്റുകയുള്ളു. ഇപ്പോള്‍ ഞങ്ങള്‍ ഒരുപോലെയല്ല ചിന്തിക്കുന്നത്. കിംഗ് ലയറിന് വേണ്ടി സ്‌ക്രീപ്റ്റ് എഴുതുമ്പോള്‍ ലാലിന് എന്ത് വേണമോ അതായിരുന്നു ഞാന്‍ എഴുതിയിരുന്നത്. പണ്ട് അങ്ങനെയായിരുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു എഴുതിയിരുന്നത്. അപ്പോള്‍ രണ്ട് പേര്‍ക്കും രണ്ട് ഡിമാന്റ് ഇല്ലായിരുന്നു. ഇപ്പോള്‍ അതല്ല.. ലാലിന് ലാലിന്റേതായ കാഴ്ചപാടുകളും എനിക്ക് എന്റേതായ കാഴ്ചപാടുകളുമുണ്ട്. അത് തമ്മില്‍ ക്ലാഷ് ഉണ്ടാവും. അത് കൊണ്ട് ഒരുമിച്ച് സിദ്ദിഖ് ലാല്‍ എന്ന ലേബലില്‍ ഒരു സിനിമ വരാന്‍ സാധ്യതയില്ലെന്നും സിദ്ദിഖ് പറയുന്നു.

Advertisment