Advertisment

തിളച്ച വെളളത്തില്‍ വീണ് ആറുവയസുകാരി മരിച്ചു

New Update

Advertisment

മൂന്നാര്‍: തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം. വെളളത്തില്‍ വീണ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വികുളം ഇരച്ചില്‍പ്പാറ സ്വദേശി അമല്‍ - ശകുന്തള ദേവി ദമ്ബതികളുടെ മകള്‍ അനന്യ(6) ആണ് മരിച്ചത്.

കുളിക്കാന്‍ ബക്കറ്റില്‍ കരുതിയിരുന്ന തിളച്ച വെളളത്തില്‍ അനന്യ വീഴുകയായിരുന്നു. ഉടന്‍ മൂന്നാര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 35 ശതമാനം പൊളളലേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകണമെന്ന് 19ന് ആശുപത്രി അധികൃതര്‍ അറിയച്ചു. എന്നാല്‍ ഇത് കൂട്ടാക്കാതെ കുട്ടിയുമായി വീട്ടുകാര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

17നായിരുന്നു അപകടം. ബുധനാഴ്ച രാത്രിയോടെ കുട്ടി മരിച്ചു. ദേവികുളം എസ്‌ഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisment