Advertisment

സോളിഡാരിറ്റി നേതാക്കൾ ദുരിത ബാധിത ക്യാമ്പുകൾ സന്ദർശ്ശിച്ചു

New Update
Advertisment
പാലക്കാട്‌ : ശക്ത്മായ മഴകാരണവും ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ ഡാമുകൾ തുറക്കുകയും ചെയ്തത്‌ മൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളും, ദുരിത്‌ ബാധിതരെ പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകളും സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്‌ എ കെ നൗഫലിന്റെ നേതൃതത്തിലുള്ള സംഘം സന്ദർശ്ശിച്ചു,
പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളും നഷ്ടമായവരെയും മുൻകരുതലെന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പിലെത്തിയവരെയും നേതാക്കൾ കണ്ട്‌ സംസാരിച്ച്‌ ദുഖത്തിൽ പങ്ക്‌ ചേരുകയും പുനരധിവാസത്തിനു സഹായ സഹകരണങ്ങൾ അറിയിക്കുകയും ചെയ്‌തു,
സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടത്‌ അത്യാവശ്യമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
മലമ്പുഴ ഡാം തുറന്നത്‌ മൂലം കുടിവെള്ളം മുടങ്ങിയ പാലക്കാടും പരിസരപ്രദേശങ്ങളിലും കുടി വെള്ള വിതരണം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി നേതാക്കൾ ആവശ്യപ്പെട്ടു .
സോളിഡാരിറ്റി ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ഷാജഹാൻ കൊല്ലങ്കോട്‌, ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ ആലത്തൂർ, ജില്ലാ സെക്രട്ടറി ഷാക്കിർ അഹമ്മദ്‌, ജില്ലാ സമിതി അംഗങ്ങളായ സക്കീർ പുതുപ്പള്ളിത്തെരുവ്‌, ഹസനുൽ ബന്ന, നൗഷാദ്‌ ആലവി, റിയാസ്‌ റെയിൽവെ കോളനി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Advertisment