Advertisment

കൃഷിയിടത്തിലേയ്ക്കുള്ള പഠന യാത്ര നവ്യാനുഭവമായി.

New Update

ജിദ്ദ : അംബാസഡർ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കൾ ജിദ്ദ - ബുറൈമാൻ റോഡിലുള്ള കൃഷിയിടത്തിലേക്ക് പഠന യാത്ര നടത്തി. "സ്പീക്ക് വിത്ത് കോൺഫിഡന്റ്" എന്ന പേരിൽ നടത്തിയ പ്രസംഗ പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് പ്രകൃതിയെ അറിയാൻ കൃഷിയിടത്തിലേക്ക് യാത്ര സംഘടിപ്പിച്ചത്.

Advertisment

publive-image

തെങ്ങും , കവുങ്ങും , മാവും , ചെറു നാരങ്ങായുമടങ്ങിയ നിരവധി ചെടികളാണ് കൃഷിയിടങ്ങളിൽ കണ്ടത് . പലതരം റോസാ പൂക്കൾ , മുല്ല , ചെത്തി , പത്തുമണി മുല്ല , കടലാസ് പൂക്കൾ തുടങ്ങി നിരവധി പൂച്ചെടികളും തോട്ടത്തിലുണ്ട് . മഞ്ഞ കിളികളും , കുഞ്ഞാറ്റ കിളികളും , ചിത്ര ശലഭങ്ങളും അടങ്ങിയ കൃഷിയിടം നമ്മുടെ നാട്ടിൻ പുറത്തെ ഓർമിപ്പിക്കുന്ന കാഴ്ചകളാണ് നൽകിയത് .

അൽവാഹ ടൂർസുമായി സഹകരിച്ചു നടത്തിയ യാത്രയിൽ അബ്ദുൽ റഹ്മാൻ ഇരുബുഴി, ജാഫർ സാദിഖ് തവനൂർ , .ജംഷീർ , മുനീർ, ശിഹാബ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അക്ബർ ഗാനമാലപിച്ചു. ഷമീം , മുജീബ് പാറക്കൽ , മുസ്തഫ കെ ടി പെരുവള്ളൂർ എന്നിവർ നേതൃത്വം നൽകി .

Advertisment