Advertisment

പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു: നാട്ടുകാർ ആശങ്കയിൽ ;പുതിയ പ്രതിഭാസമല്ലെന്ന് അധികൃതര്‍

New Update

Image result for പെരിയാറില്‍

Advertisment

കൊച്ചി: പ്രളയത്തിന് പിന്നാലെ മണല്‍തിട്ടകള്‍ തെളിഞ്ഞു വറ്റിയതിന് പിന്നാലെ പെരിയാറില്‍ ആദ്യമായി ജലനിരപ്പ് ഉയര്‍ന്നു. രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നത് 40 സെന്റിമീറ്ററാണ്.

കിഴക്കന്‍ മലനിരകളില്‍ നിന്നും മലവെള്ളം ഒഴുകിയെത്തിയതാണ് പെരിയാര്‍ നിറയാന്‍ ഒരു കാരണം. പുഴയില്‍ വെള്ളം കയറിയത് പുതിയ പ്രതിഭാസമാണെന്ന പ്രചാരണത്തില്‍ കഴമ്ബില്ലെന്നും ആശങ്കവേണ്ടെന്നും ജലസേചന അതോറിറ്റി അധികൃതര്‍ പറഞ്ഞു. മംഗലപ്പുഴ മുതല്‍ മാഞ്ഞാലി വരെയുള്ള ഭാഗത്ത് അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം ഉയര്‍ന്നതായും നീരൊഴുക്ക് വര്‍ധിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

പുറപ്പിള്ളിക്കാവ് റഗുലേറ്റര്‍ കംബ്രിജിന്റെ ഷട്ടറുകള്‍ മുന്നെണ്ണം ഉയര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ദിവസം ജലനിരപ്പ് നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം വെള്ളം കൂടിയതിനെ തുടര്‍ന്ന് പുറപ്പിള്ളിക്കാവ് റഗുലേറ്ററിന് സമീപത്തെ ഇടറോഡിലെ വെള്ളം കയറിയിരുന്നു. ഒരടികൂടി വെള്ളമുയര്‍ന്നാല്‍ ഷട്ടറുകള്‍ പൂര്‍ണമായും മുങ്ങുന്ന അവസ്ഥയിലാണ് ഇപ്പോള്‍.

Advertisment