Advertisment

വിവാഹത്തിനു വിസമ്മതിച്ച യുവതിയെ അരിവാളിന് വെട്ടി മുന്‍ കാമുകന്‍; നാല്‍പ്പതിലേറെ വെട്ടുകളേറ്റ യുവതി മരിച്ചത് അതിദാരുണമായി

author-image
admin
New Update

Image result for murder

Advertisment

വിവാഹത്തിന് വിസമ്മതിച്ച മുന്‍ കാമുകിയെ യുവാവ് അരിവാളിന് വെട്ടിക്കൊന്നു. നാല്‍പതിലേറെ വെട്ടുകളേറ്റ യുവതി ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്. ഇന്‍ഡോറില്‍ അക്കൗണ്ടന്റായ 24കാരി സുപ്രിയ ജെയിന്‍ ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സ്‌കൂളിലെ സഹപാഠിയും ഇപ്പോള്‍ ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുകയും ചെയ്യുന്ന കമലേഷ് സാഹു(24)ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മധ്യപ്രദേശിലെ ദാമോ ജില്ലയിലെ നവോദയ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. യുവതി പിന്നീട് ബന്ധം ഉപേക്ഷിച്ചു. ഇതിനിടെ വിവാഹം ചെയ്യണമെന്ന്് കമലേഷ് ആവശ്യപ്പെട്ടെങ്കിലും സുപ്രിയ ജെയിന്‍ നിരസിക്കുകയായിരുന്നു. ഇതില്‍ കുപിതനായാണ് യുവാവ് സുപ്രിയയെ ആക്രമിച്ചത്.

ദിവസങ്ങളായി കമലേഷ് സുപ്രിയയെ പിന്തുടര്‍ന്നുവരികയായിരുന്നു. ഇതിനിടെ യുവതി മറ്റൊരാളുമായി സംസാരിക്കുന്നത് കമലേഷ് കണ്ടു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

Advertisment