Advertisment

വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീടിന്റെ പൂട്ടു പൊളിച്ച് പതിനേഴര പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്നു; മോഷ്ടാവ് പിടിയില്‍

New Update

മലപ്പുറം : വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീടിന്റെ പൂട്ടു പൊളിച്ച് പതിനേഴര പവന്‍ സ്വര്‍ണ്ണവും രണ്ടര ലക്ഷം രൂപയും കവര്‍ന്ന മോഷ്ടാവ് പിടിയില്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ താമരശേരി പുതുപ്പാടി സ്വദേശി മുഹമ്മദലിയാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്.

Advertisment

publive-image

കഴിഞ്ഞ മാസം 15നാണ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ അമരമ്പലം പാലത്തിനു സമീപത്തെ വീടിന്റെ പൂട്ടു പൊളിച്ച് മോഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുളള സൂചന ലഭിച്ചത്.

വിരലടയാളവും കേസില്‍ പ്രധാനതെളിവാകും. 61 വയസുകാരനായ പ്രതി മുഹമ്മദലി മഞ്ചേരി, എടവണ്ണ ഭാഗങ്ങളില്‍ വ്യാജമേല്‍വിലാസത്തില്‍ താമസിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. പകല്‍സമയത്ത് ബൈക്കില്‍ ചുറ്റി നടന്ന് മോഷണം നടത്തേണ്ട ആളില്ലാത്ത വീടുകള്‍ കണ്ടുവയ്ക്കും. രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവുരീതി.

പൂക്കോട്ടുംപാടം ടൗണില്‍ നിന്നാണ് പ്രതി കഴിഞ്ഞ ദിവസം വലയിലായത്. മലയോര മേഖലയില്‍ നടന്ന ഒട്ടേറെ മോഷങ്ങള്‍ക്കു പിന്നില്‍ താനാണന്ന് സമ്മതിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഒട്ടേറെ മോഷണക്കേസുകള്‍ മുഹമ്മദലിക്കെതിരെ നിലവിലുണ്ട്.

മോഷണം നടത്തിക്കിട്ടുന്ന പണം മൈസൂരു, ഊട്ടി എന്നിവിടങ്ങളില്‍ പോയി അഢംബര ജീവിതം നയിക്കാനാണ് ഉപയോഗിക്കാറുളളത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

arrest report robbery case
Advertisment