Advertisment

ലൈസന്‍സും വാഹന രേഖകളും കൈവശം വയ്‌ക്കേണ്ട കാര്യമില്ല, ഡിജിറ്റല്‍ മതിയെന്ന് ലോക്നാഥ് ബെഹ്‌റ

New Update

Advertisment

ഇനി മുതല്‍ ലൈസന്‍സും വാഹന രേഖകളും കൈവശം വയ്‌ക്കേണ്ട കാര്യമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍. രേഖകളുടെ പകര്‍പ്പിന് പകരം ഡിജിറ്റല്‍ കോപ്പി മതിയെന്ന് സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത രേഖയാണ് ഡിജിലോക്കര്‍. ഇത് മൊബൈലിലോ ടാബിലോ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

ഇതു സംബന്ധിച്ച നിര്‍ദേശം ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നല്‍കണം. നേരത്തെ മോട്ടോര്‍ വാഹന നിയമം (1988), കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ (1989) തുടങ്ങിയ നിയമങ്ങളുടെ വാഹന പരിശോധനയ്ക്കായി പൊലീസ് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമയോ ഡ്രൈവറോ നല്‍കണമായിരുന്നു. ഇത് 2000ലെ ഐടി ആക്ടില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജി ലോക്കറിലെ രേഖകള്‍ പൊലീസിനെ കാണിച്ചാല്‍ മതിയാകുമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയ്ച്ച സര്‍ക്കുലറില്‍ പറയുന്നു.

ഏതെങ്കിലും രേഖകള്‍ പൊലീസിന് പിടിച്ചെടുക്കേണ്ട ആവശ്യം വന്നാല്‍ അതും ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. ഡിജി ലോക്കര്‍ മുഖേന രേഖകള്‍ ആവശ്യഘട്ടത്തില്‍ അധികാരികള്‍ക്ക് ഷെയര്‍ ചെയാനും സാധിക്കും. ഡിജി ലോക്കര്‍ ആപ്ലിക്കേഷന്‍ മൊബൈല്‍, ടാബ് എന്നിവയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.

Advertisment