Advertisment

എറണാകുളത്ത് രക്ഷാപ്രവര്‍ത്തനത്തിന് ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്

New Update

Advertisment

ആലുവ: പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്. കൊച്ചിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവയാണ്.

ആലുവ നഗരം - ബന്ധപ്പെടേണ്ട നമ്പർ: 9447508052, എന്‍ഡിആര്‍എഫ്, മൂന്ന് ബോട്ടുകള്‍, 25 സേനാംഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

പത്തടിപ്പാലം - ബന്ധപ്പെടേണ്ട നമ്പർ 9847825605, രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കോസ്റ്റ് ഗാര്‍ഡ്.

പറവൂർ - ബന്ധപ്പെടേണ്ട നമ്പർ 828 104 2742, രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കോസ്റ്റ് ഗാർഡ്, (14 അംഗങ്ങൾ) നേവി

നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 17 വിദേശികളടക്കം 150 ഓളം പേർ കുടുങ്ങിക്കിടക്കുന്നു, അത്താണിയിലുള്ള ഹോട്ടൽ എയർ ലിങ്ക് കാസിലിലാണ് വെള്ളം കയറിയത്.

പെരുമ്പാവൂരിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. ഭൂരിഭാഗം വീടുകളിലേയും ഒന്നാം നിലയിൽ വെള്ളം കയറി. വീടിന്റെ മുകളിൽ കയറിയാണ് ജനങ്ങൾ അഭയം പ്രാപിച്ചിരിക്കുന്നത്. വൈദ്യുതി നിലച്ച നിലയിലാണുള്ളത്.

flood
Advertisment