Advertisment

കോൺഗ്രസില്‍ നേതൃമാറ്റം ആവശ്യപെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. പാര്‍ട്ടിക്ക് കരുത്തുറ്റ നേതൃത്വം ആവശ്യമുണ്ട് !

New Update

publive-image

Advertisment

കോട്ടയം∙ കേരളത്തിലെ കോൺഗ്രസില്‍ നേതൃമാറ്റം ആവശ്യപെട്ട് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ രംഗത്ത്. പാര്‍ട്ടിക്ക് കരുത്തുറ്റ നേതൃത്വം ആവശ്യമുണ്ടെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം. പ്രമുഖ ചാനലിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹവും ഇതാണ്. നേതൃത്വം അതിനൊത്ത് ഉയരണം. ബിജെപിയെയും സിപിഎമ്മിനെയും നേരിടാൻ ഇതാവശ്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്തില്ല. ഇരു പാർട്ടികളും പ്രവർത്തകരുടെ വികാരം മാനിച്ചില്ല. സീറ്റ് സംബന്ധിച്ച് അന്തിമധാരണയുണ്ടാകും മുൻപു തീരുമാനമെടുത്തതാണു പ്രശ്നമെന്നും തിരുവഞ്ചൂർപറഞ്ഞു.

 

rahul gandhi kpcc
Advertisment