Advertisment

നിര്‍മ്മാതാവാണെങ്കിലും സംവിധായകനാണെങ്കിലും അല്‍ഫോണ്‍സ് ഒരുപോലെ: സിജു വില്‍സണ്‍

author-image
ഫിലിം ഡസ്ക്
New Update

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മ്മാതാവാകുകയാണ്. സ്ഥിരമായി പ്രേക്ഷകര്‍ കണ്ടുമടുത്ത സിനിമാപാറ്റേണുകളില്‍ നിന്നും ഗതിമാറിയാണ് അല്‍ഫോണ്‍സിന്റെ സിനിമകളുടെ സഞ്ചാരം എന്നതിനാല്‍ തൊബാമയും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഏപ്രില്‍ 27 ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ നായകന്‍ സിജു വിത്സണ്‍ പങ്കുവെയ്ക്കുന്നു.

Advertisment

publive-image

സംവിധായകന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന തരത്തിലും വളരെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. രണ്ടു മേഖലകളും വളരെ വിദഗ്ദമായി തന്നെ അദ്ദേഹം കൈകാര്യം ചെയ്യും. നേരം , പ്രേമം എന്നീ ചിത്രങ്ങളിലഭിനയിച്ച സമയത്ത് ചിത്രത്തിനെന്താണോ അഭിനേതാവില്‍ നിന്നു വേണ്ടത് അത് കൃത്യമായി തന്നെ അല്‍ഫോണ്‍സ് നമ്മളില്‍ നിന്ന് നേടിയെടുക്കും. അത് നമുക്ക് അനുവദിച്ച സ്വാതന്ത്യത്തിനുള്ളില്‍ നിന്ന് തന്നെ എന്നത് ഒരു വലിയ കഴിവ് തന്നെയാണ്. ഇപ്പോള്‍ നിര്‍മ്മാതാവ് എന്ന തരത്തില്‍ അത് സംവിധായകനിലേക്ക് കൈമാറിയിരിക്കുകയാണ് അദ്ദേഹം. മൊഹ്സിന്റെ സിനിമയായിട്ടാണ് അല്‍ഫോണ്‍സ് അതിനെക്കാണുന്നത്.

publive-image

നേരത്തിലും പ്രേമത്തിലും അല്‍ഫോണ്‍സിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്തയാളാണ് മൊഹ്‌സിന്‍. മാത്രമല്ല ഇരുവരും നല്ല സുഹൃത്തുക്കളാണ്. പിന്നെ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന് വളരെ ഇഷ്ടമായി അങ്ങനെയാണ് തൊബാമയുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നത്. അല്‍ഫോണ്‍സിന്റെയും മൊഹ്‌സിന്റെയും സിനിമാ മേക്കിംഗ് പാറ്റേണൊക്കെ വ്യത്യസ്തമാണ്. അല്‍ഫോണ്‍സിനെപ്പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം സംവിധായകനായിരുന്ന സമയത്തും ഇപ്പോള്‍ തൊബാമയുടെ നിര്‍മ്മാതാവായി വന്നപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതാണ്. എല്ലാവര്‍ക്കും ക്രിയേറ്റീവായ ഐഡന്റിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആളാണ് അദ്ദേഹം

publive-image

അല്‍ഫോണ്‍സിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം മികച്ച ഒരു സംവിധായകനാണ് . എന്നാല്‍ മൊഹ്‌സിന്റെ വര്‍ക്കില്‍ കൈകടത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതു പോലെ തന്നെ സംവിധായകനായിരുന്ന സമയത്ത് നടീനടന്മാരുടെ അഭിനയത്തില്‍ അമിതമായി ഇടപെടാനും നോക്കിയിട്ടില്ല. എല്ലാവരും അവരവരുടെ തനതായ ശൈലി ഉപയോഗിക്കണം അവര്‍ക്കായി ഒരു ക്രീയേറ്റീവ് സ്‌പേസ് അദ്ദേഹം നല്‍കാറുണ്ട്. അതു കൊണ്ടു തന്നെ മോഹ്‌സിന്റെ ഐഡന്റിറ്റിയിലുള്ള ഒരു ചിത്രമായിരിക്കും തൊബാമ.

publive-image

publive-image

Advertisment