Advertisment

തൊടുപുഴയില്‍ നിര്‍മ്മാണ തൊഴിലാളി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു

New Update

publive-image

Advertisment

തൊടുപുഴ: നിര്‍മ്മാണ ജോലിയ്ക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. വണ്ണപ്പുറം 36 ജങ്ഷന്‍ വലിയകല്ലുങ്കല്‍ വി.പി. സാനു (47) ആണ് മരിച്ചത്.

വ്യാഴാഴ്ച  ഉച്ചയ്ക്ക് രണ്ട് മണിയോടെ കാഞ്ഞിരമറ്റം റോഡിലെ മാരിയില്‍ ലോഡ്ജിന് സമീപമാണ് സംഭവം. ഇവിടെ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഭിത്തിതേയ്ക്കുന്നതിനിടെയാണ് അപകടം.

നില്‍ക്കുന്നതിനായി സ്ഥാപിച്ചിരുന്ന കമ്പി വളഞ്ഞ് ഇതിന്‍മേല്‍ ഉറപ്പിച്ചിരുന്ന പലക തെന്നിപ്പോകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബിജെപി കാളിയാര്‍ 36-ാം ബൂത്ത്കമ്മിറ്റി പ്രസിഡന്റായിരുന്നു സാനു. മൃതദേഹം കാരിക്കോട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച  ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഭാര്യ: ബിന്ദു. മക്കള്‍: സാല്‍വിന്‍, അശ്വതി.

idukki latest
Advertisment