ഇ.ഡിക്കെതിരെ തോമസ് ഐസക്ക്; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും ഗൂഢാലോചന നടത്തുന്നു; ഇ.ഡി മാധ്യമങ്ങള്‍ക്ക് വാട്‌സ് ആപ്പ് വഴി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു; തലക്കെട്ട് പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതായും മന്ത്രിയുടെ ആരോപണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, November 22, 2020

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചന നടത്തുന്നതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വാട്‌സാപ്പിലൂടെ ഇ.ഡി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു. തലക്കെട്ട് പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ആരോപിച്ച മന്ത്രി ഇ.ഡി അയച്ച വാട്ട്‌സാപ്പ് സന്ദേശം എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോണ്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷവും ഇ.ഡിയും തമ്മില്‍ എന്തെങ്കിലും ഏര്‍പ്പാടുണ്ടോയെന്നും ഐസക്ക് ആരാഞ്ഞു. കേരളത്തിലെ നിയമസഭയുടെ ചട്ടങ്ങളെയും അധികാരങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ഇ.ഡിക്ക് ആറാടാന്‍ പറ്റുമെന്ന് കരുതേണ്ടെന്നും ഐസക്ക് പറഞ്ഞു.

×