Advertisment

ഗ​ൾ​ഫി​ൽ നി​ന്നു​ള്ള മ​ട​ങ്ങി​വ​ര​വ് കേരളത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച 30 % പദ്ധതികളും വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: സാമ്പത്തിക പ്രതിസന്ധി കാരണം വാ​ർ​ഷി​ക പ​ദ്ധ​തി 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​യ്ക്കേ​ണ്ടി വ​രു​മെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളി​ൽ പലതും നടത്താനാകില്ല . ഈ സാഹചര്യത്തില്‍ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​വ​യു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​നു വാ​ങ്ങാ​വു​ന്ന വാ​യ്പ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ 6,645 കോ​ടി രൂ​പ വെ​ട്ടി​ക്കു​റ​ച്ചു. അ​തി​നു​പു​റ​മേ കേ​ന്ദ്ര നി​കു​തി വി​ഹി​ത​ത്തി​ൽ ഈ ​വ​ർ​ഷം 5,370 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കും.

കോ​ർ​പ​റേ​റ്റ് നി​കു​തി​യി​ൽ 1,75,000 കോ​ടി രൂ​പ​യു​ടെ ഇ​ള​വു കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണി​ത്. സം​സ്ഥാ​ന ജി​എ​സ്ടി വ​രു​മാ​ന​ത്തി​ൽ 5,623 കോ​ടി രൂ​പ​യു​ടെ കു​റ​വ് ഇ​തി​നു പു​റ​മേ​യു​ണ്ടാ​കും.

കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ ​വേ ബി​ൽ ന​ൽ​കി​യാ​ൽ മാ​ത്ര​മേ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ ജി​എ​സ്ടി ബി​ൽ പ​രി​ശോ​ധി​ക്കാ​നാ​കൂ. എ​ല്ലാ ഇ​ന​ങ്ങ​ളി​ലേ​യും കു​റ​വ് കൂ​ട്ടി​യാ​ൽ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​തി​നേ​ക്കാ​ൾ 19,463 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കും. ഗ​ൾ​ഫി​ൽ നി​ന്നു​ള്ള മ​ട​ങ്ങി​വ​ര​വ് കൂ​ടി​യ​താ​ണ് സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടാ​നി​ട​യാ​ക്കി​യ​തെ​ന്നും മന്ത്രി പ​റ​ഞ്ഞു.

 

keralam latest
Advertisment