Advertisment

സാമ്പത്തിക അച്ചടക്കം അനിവാര്യമെന്ന് തോമസ് ഐസക്; ചെലവ് ചുരുക്കണം

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസമുണ്ട്. എങ്കിലും പദ്ധതി ചെലവുകള്‍ വെട്ടിച്ചുരുക്കില്ല.

publive-image

ഈ സാമ്പത്തിക വര്‍ഷം റവന്യു കമ്മി 3.1 ശതമാനമായി നിലനിര്‍ത്തും. കിഫ്ബി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍ ആരംഭിക്കും. ചിട്ടിയില്‍ ചേരുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും അര്‍ഹതയുണ്ടാകും. വിവിധ ബോണ്ടുകള്‍ വഴി കിഫ്ബിയിലേക്ക് വിഭവ സമാഹരണം നടത്തും.

Advertisment