Advertisment

കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ഉപാധികളോടെ ജാമ്യം

New Update

കുട്ടനാട് : കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം. രാമങ്കരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ്   ഉപാധികളോടെ  ജാമ്യം അനുവദിച്ചത്. ഫാ. പീലിനാനിക്കല്‍ 50,000 രൂപ കെട്ടിവെക്കുകയും രണ്ട് ആള്‍ജാമ്യം ഹാജരാക്കുകയും വേണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാമ്ബുഴക്കരിയിലെ വികസന സമിതി ഓഫീസില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഫാ. പീലിയാനിക്കലിനെ പ്രത്യേക അന്വേ,ണസംഘം കസ്റ്റഡിയിലെടുത്തത്. രാമങ്കരിയിലെ കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടനാട്ടിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 16 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Advertisment