Advertisment

സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ ആകില്ല; ജലന്ധര്‍ ബിഷപ്പിനെ പിന്തുണച്ച് തോമസ് തറയില്‍

author-image
admin
New Update

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായമെത്രാന്‍ തോമസ് തറയില്‍. കുറ്റം തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിട്ടുള്ളത്. സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാന്‍ ആകില്ലെന്നും തോമസ് തറയില്‍ പറഞ്ഞു. അന്വേഷണം കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നത് കേരള മോഡല്‍ ആണെന്നും തോമസ് തറയില്‍ പറഞ്ഞു.

Advertisment

publive-image

കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം മനസിലായി: കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും!!! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല….

പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു…സത്യം അറിയാതെ നിലപാടെടുക്കാന്‍ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.

Advertisment