Advertisment

മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

New Update

Image result for manali heavy rain

Advertisment

ഷിംല:മണാലിയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിമാചൽ സർക്കാർ ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹിമാചൽ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു.കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഹിമാചൽ പ്രദേശിലെ മണാലിയിൽ 43 മലയാളികൾ കുടുങ്ങികിടക്കുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

പാലക്കാട് കൊലങ്കോട് സ്വദേശികളായ മുപ്പത് പേരും തിരുവനന്തപുരം സ്വദേശികളുമായ 13 പേരുമാണ് മണാലിയിലെ ഹോട്ടലുകളിൽ കുടുങ്ങിയത്. റോഡുകൾ തകർന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കൂടുതൽ  മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയിൽ രണ്ടു പേരാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്. രണ്ടു പേരെ കാണാതായി.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോർ, ചമ്പാ ജില്ലകളിൽ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം  വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. സിർമൗറിൽ നേരിയ ഭൂചലനവുമുണ്ടായി.

Advertisment