Advertisment

ഒന്നര മണിക്കൂര്‍ പ്രസംഗം ബ്ലോക്ബസ്റ്റര്‍ സിനിമ പോലെ; ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണ് മോഡി! പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ടിഡിപി

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകം കണ്ട ഏറ്റവും മികച്ച അഭിനേതാവാണെന്ന് തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എംപി കേശിനേനി ശ്രീനിവാസ്. അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള മോഡിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂര്‍ പ്രസംഗം ബ്ലോക്ബസ്റ്റര്‍ സിനിമ പോലെ തോന്നിച്ചെന്നും ശ്രീനിവാസ് പറഞ്ഞു.

Advertisment

publive-image

'മഹത്തായ ഒരു പ്രസംഗം സമ്മാനിച്ചതിന് താന്‍ അദ്ദേഹത്തിന് നന്ദി പറയുകയാണ്. ഒന്നരമണിക്കൂര്‍ നീളുന്ന പ്രസംഗം ബോളിവുഡ് സിനിമകളെ പോലെയായിരുന്നു. ഗംഭീര നാടകം,ഗംഭീര അഭിനയം'- കേശിനേനി ശ്രീനിവാസ് പറഞ്ഞു.

ആന്ധ്രയിലെ ടിഡിപി സര്‍ക്കാരാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുന്നത്. ശ്രീനിവാസായിരുന്നു സര്‍ക്കാരിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. 90 മിനിറ്റ് നീണ്ട മോഡിയുടെ പ്രസംഗത്തിന് ശേഷം സംസാരിക്കാനായി ശ്രീനിവാസ് 30 മിനുട്ട് സമയം ആവശ്യപ്പെട്ടെങ്കിലും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ 5 മിനിറ്റ് സമയം മാത്രമായിരുന്നു ഇദ്ദേഹത്തിന് അനുവദിച്ചത്.

Advertisment