Advertisment

കോള്‍ സെന്‍റര്‍ വഴി ലക്ഷക്കണക്കിന്​ രൂപയുടെ തട്ടിപ്പ്​; യു.എസില്‍ 21 ഇന്ത്യക്കാര്‍ക്ക്​ 20 വര്‍ഷം തടവ്​

New Update

Image result for കോള്‍ സെന്‍റര്‍

Advertisment

വാഷിങ്​ടണ്‍: കോള്‍സ​െന്‍റര്‍ മുഖേന അമേരിക്കക്കാരെയും പ്രവാസികളെയും കബളിപ്പിച്ച്‌​ ലക്ഷക്കണക്കിന്​ രൂപ തട്ടിയ കേസില്‍ 21 ഇന്ത്യക്കാര്‍ക്ക്​ യു.എസില്‍ 20 വര്‍ഷം തടവ്​. സര്‍ക്കാറിലേക്ക്​ അടക്കേണ്ടതായ തുക അടച്ചില്ലെന്ന്​ പറഞ്ഞ്​ ഭീഷണിപ്പെടുത്തിയാണ്​ ഇവര്‍ തട്ടിപ്പ്​ നടത്തിയത്​.

സണ്ണി ജോഷി, മതേഷ്​ കുമാര്‍ പ​േട്ടല്‍, ഫഹദ്​ അലി, ജഗദിഷ്​ കുമാര്‍ ചൗധരി, ദിലീപ്​ .ആര്‍. പ​േട്ടല്‍, വിരാജ്​ പ​േട്ടല്‍, ഹര്‍ഷ്​ പ​േ​ട്ടല്‍, രാജേഷ്​ ഭട്ട്​, ഭവേഷ്​ പ​േട്ടല്‍,ജെറി നോറിസ്​, നിസര്‍ഗ്​ പ​േട്ടല്‍, മൊന്‍റു ബറോത്ത്​, പ്രഫുല്‍ പ​േട്ടല്‍, ദിലീപ്​. എ. പ​േട്ടല്‍, നിലേഷ്​ പാണ്ട്യ, രാജേഷ്​ കുമാര്‍, ഹാര്‍ദിക്​ പ​േട്ടല്‍, രാജു ഭായ്​ പ​േട്ടല്‍, അശ്വിന്‍ ഭായ്​ ചൗധരി, ഭരത്​ കുമാര്‍ പ​േട്ടല്‍, നിലം പരീഖ്​ എന്നിവരെയാണ്​ ശിക്ഷിച്ചത്​.

ശിക്ഷിക്കപ്പെട്ട മുഴുവന്‍പേരും ഇന്ത്യക്കാരും ഇന്ത്യയില്‍ വേരുള്ള അമേരിക്കക്കാരുമാണ്​. എല്ലാവരും ഗുജറാത്തിലെ അഹമ്മദാബാദ്​ ആസ്​ഥാനമായ കോള്‍ സ​െന്‍ററുമായി ബന്ധ​​പ്പെട്ടവരാണ്​. കുറ്റവാളികളില്‍ അഞ്ചു പേരെ ടെക്​സാസിലെ ഫെഡറല്‍ കോടതി വെള്ളിയാഴ്​ചയും മറ്റുള്ളവരെ ഇൗ ആഴ്​ച ആദ്യവുമായിരുന്നു ശിക്ഷിച്ചത്​.

Advertisment