Advertisment

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പഞ്ചാബിലെ മൂന്ന് ബോക്‌സിംഗ് താരങ്ങള്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പഞ്ചാബിലെ മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങള്‍.

1982 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൗര്‍സിങ്, അഞ്ച് ഒളിമ്പിക്‌സുകളിലെ മുഖ്യപരിശീലകനായിരുന്ന ഗുര്‍ബക്ഷ് സിംഗ് സന്ധു, 1986 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ജയ്പാല്‍ സിംഗ് എന്നിവര്‍ പത്മശ്രീ, ദ്രോണാചാര്യ, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചു.

കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പര്‍ഗത് സിങ്ങും പത്മശ്രീ അവാര്‍ഡ് തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

Advertisment