Advertisment

തമിഴ്നാട്ടിലുണ്ടായ വാഹനാപകത്തിൽ മൂന്ന് മലയാളികള്‍ മരിച്ചു; ഇരിങ്ങാലക്കുട സ്വദേശികളാണ് മരിച്ചത്

New Update

പൊള്ളാച്ചി: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പൊള്ളാച്ചി-ആനമല പൊലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിന് സമീപം ഗണപതി പാളയത്തില്‍ വച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment