Advertisment

ബല്‍റാമിനെ തടഞ്ഞാല്‍ അതേനാണയത്തില്‍ നേരിടുമെന്നും അക്രമം കാണിച്ചാല്‍ തിരിച്ചടിക്കുമെന്നും സിപിഎമ്മിന് വി.കെ. ശ്രീകണ്ഠന്‍റെ മുന്നറിയിപ്പ്

New Update

publive-image

Advertisment

തൃത്താല: എ കെ ജിക്കെതിരായ വിവാദ പരാമര്‍ശത്തിന്‍റെ പേരിലുള്ള വിവാദത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി പാലക്കാട് ഡിസിസി രംഗത്ത്.

സ്വതന്ത്രമായി ഒരഭിപ്രായം രേഖപ്പെടുത്തിയതിന് അക്രമം അഴിച്ചുവിടുന്ന സി.പി.എം. നാട്ടില്‍ രാഷ്ട്രീയഫാസിസം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ ആരോപിച്ചു.

ബല്‍റാമിനെ തടഞ്ഞാല്‍ അതേനാണയത്തില്‍ നേരിടുമെന്നും വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. സിപിഎം അക്രമം നടത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നോക്കി നില്‍ക്കുമെന്ന് കരുതരുത് . അങ്ങനൊരു ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു .

നേതാക്കള്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ. മാര്‍ച്ചിനിടെ അടിച്ചുതകര്‍ത്ത എം.എല്‍.എ. ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു ശ്രീകണ്ഠന്‍. സി.വി. ബാലചന്ദ്രന്‍, സി.പി. മുഹമ്മദ്, സി.എച്ച്. ഷൗക്കത്തലി, പി. മാധവദാസ്, പി.വി. മുഹമ്മദാലി, പി. ബാലന്‍, ബാബുനാസര്‍, കെ. മുഹമ്മദ്, സി.ടി. സെയ്തലവി, പി. ബാലകൃഷ്ണന്‍, പി.എ. വാഹിദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

kpcc palakkad news vt balaram
Advertisment