Advertisment

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കം പാളി, ശ്രീധരന്‍പിള്ളയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബഹിഷ്കരിക്കുമെന്ന് തുഷാര്‍. അമിത് ഷായുടെ മറുപടി കിട്ടിയിട്ട് ബാക്കി കാര്യമെന്നും തുഷാര്‍ വെള്ളാപ്പള്ളി

New Update

publive-image

Advertisment

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള ബിജെപി നീക്കം വീണ്ടും പാളി . ഇതോടെ ബിജെപി ബന്ധത്തില്‍ നിലപാട് കടുപ്പിച്ച് തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി .

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ബിജെപിയുമായി നിസഹകരണം തുടരുമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

publive-image

മുന്നണിക്കുള്ളിലെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെങ്കില്‍ മാത്രമെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുമായി സഹകരിക്കുവെന്നും അല്ലെങ്കില്‍ നിസഹകരണം തുടരുമെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

publive-image

മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും പദവികള്‍ സംബന്ധിച്ച അനിശ്ചിതത്വവും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നു.

publive-image

ഇത് സംബന്ധിച്ച ഉന്നതതല തീരുമാനം ഒരാഴ്ചയ്ക്കകമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുവരെ ബിജെപിയുമായി നിലവിലെ സ്ഥിതി തുടരുമെന്നും തുഷാര്‍ അറിയിച്ചു.

publive-image

ബിഡിജെഎസിന് എംപി സ്ഥാനം നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

thushar vellappally sndp chengannur byelection
Advertisment