Advertisment

തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം; കുറ്റപത്രത്തില്‍ മുകുള്‍ റോയിയും

New Update

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.എൽ.എ. സത്യജിത് വിശ്വാസിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ പേരും.

publive-image

രണഘട്ടിലെ എ.സി.ജെ.എം. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ മുകുൾ റോയ്ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുകുൾ റോയ്ക്ക് പുറമേ ബി.ജെ.പി. എം.പി ജഗന്നാഥ് സർക്കാരിന്റെ പേരും കുററപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുൾപ്പടെ ആകെ അഞ്ചുപേരെയാണ് കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുളളതെന്ന് റോയ് യുടെ അഭിഭാഷകൻ സമുൻ റോയ് പറഞ്ഞു.

Advertisment