Advertisment

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ആറില്‍ നാലിടത്തും കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തിന് വിജയം; സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിയെന്ന് ശരദ് പവാര്‍

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലില്‍ ആറു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാലിടത്തും കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തിന് വിജയം. ഒരിടത്ത് മാത്രമാണ് ബിജെപി വിജയിച്ചത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. കോണ്‍ഗ്രസ്-എന്‍.സി.പി.-ശിവസേന സഖ്യം വിജയിച്ച മണ്ഡലങ്ങളുടെ ഫലങ്ങള്‍ സര്‍ക്കാരിന്റെ പ്രകടനത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.

ധുലെ-നന്ദുര്‍ബറില്‍ ബിജെപിയുടെ അമ്രിഷ് പട്ടേലിന്റെ വിജയം പ്രതീക്ഷിച്ചിരുന്നതായി ശരദ് പവാര്‍ പറഞ്ഞു.

Advertisment