Advertisment

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം; എറണാകുളം ജില്ലയില്‍ രണ്ടും കണ്ണൂരില്‍ ഒരാളുമാണ് മരണപ്പെട്ടത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം കൂടി. എറണാകുളം ജില്ലയില്‍ രണ്ടും കണ്ണൂരില്‍ ഒരാളുമാണ് മരണപ്പെട്ടത്.

Advertisment

publive-image

ആലുവ സ്വദേശിനി ഷീല കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 49 വയസായിരുന്നു. മരണം കൊവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മരിച്ച മട്ടാഞ്ചേരി സ്വദേശി ലീനസിനും കൊവിഡ് സ്ഥിരീകരിച്ചു. 58 വയസായിരുന്നു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ലീനസ് മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. കണ്ണൂര്‍ പട്ടുവം മുള്ളൂല്‍ സ്വദേശി ടി സി ജോസും കൊവിഡ് ബാധിച്ച്‌ മരിച്ചു. 55 വയസായിരുന്നു.

today three covid death4
Advertisment