Advertisment

ഒരെ ഒരു തക്കാളി മതി, നിങ്ങളുടെ മുഖം വെട്ടിത്തിളങ്ങും

author-image
സത്യം ഡെസ്ക്
Updated On
New Update

അസിഡിക് ഗുണങ്ങളും, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയും അടങ്ങിയ തക്കാളി ചര്‍മ്മത്തിന്റെ മങ്ങിയ നിറം നീക്കുകയും ചര്‍മ്മത്തിന് തിളക്കം തിരിച്ചുനല്‍കുകയും ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായ ലൈക്കോപീനും തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.

Advertisment

തക്കാളി ചര്‍മ്മത്തിന്റെ ഉപരിതലത്തിലെ അധിക സെബം കുറയ്ക്കാന്‍ സഹായിക്കുന്നു. കൊഴുപ്പുള്ള ചര്‍മ്മം മുഖത്തിന്റെ രൂപത്തെയും ആരോഗ്യത്തെയും തടസ്സപ്പെടുത്തുന്നുവെങ്കില്‍ തക്കാളി നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ എണ്ണയുടെ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും അമിതമായ കൊഴുപ്പിനെ നേരിടുകയും ചെയ്യുന്നു. ഒരു തക്കാളി രണ്ട് ഭാഗങ്ങളായി മുറിച്ച് നിങ്ങളുടെ മുഖത്ത് തടവുക. 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട് വൃത്തിയായി കഴുകുക.

publive-image

തക്കാളി പ്രയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ പ്രകൃതിദത്ത എണ്ണമയം ഇല്ലാതാക്കുകയില്ല. പകരം, സ്വാഭാവിക തിളക്കത്തിലേക്ക് ഇത് ഒരു ബാലന്‍സിംഗ് മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാന്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് തക്കാളി മുഖത്ത് പുരട്ടുക.

തക്കാളിയിലെ എന്‍സൈമുകള്‍ എക്‌സ്‌ഫോളിയേഷന്‍ ഗുണങ്ങള്‍ നല്‍കുന്നു. ഇത് മൃതചര്‍മ്മത്തെയും ബ്ലാക്ക് ഹെഡുകളെയും അകറ്റാനും ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാനും സഹായിക്കുന്നു. സെന്‍സിറ്റീവ് അല്ലെങ്കില്‍ മുഖക്കുരു സാധ്യതയുള്ള ചര്‍മ്മമുള്ളവര്‍ക്ക് തക്കാളി ഒരു മികച്ച പ്രതിവിധിയാണ്. തവിട്ടുനിറത്തിലുള്ള പഞ്ചസാര ചേര്‍ത്ത് തക്കാളി ഒരു സക്രബ് ആയി നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. 15 മിനിട്ട് നേരം ഇത് മുഖത്ത് പുരട്ടി ഉണങ്ങാന്‍ വിട്ട് മുഖം കഴുകുക.

മുഖക്കുരുവിന് ഒരു സ്വാഭാവിക പരിഹാരമായി തക്കാളി ഉപയോഗിക്കാം. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തെ ചികിത്സിക്കാന്‍ തക്കാളി ജ്യൂസില്‍ രണ്ട് മൂന്ന് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുക.

വിറ്റാമിന്‍ സി, ഇ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ചര്‍മ്മത്തിന് ആരോഗ്യമുള്ള പോഷകങ്ങളാല്‍ സമ്പന്നമായ തക്കാളി ചര്‍മ്മത്തെ വീണ്ടെടുക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. തക്കാളി ജ്യൂസില്‍ ചന്ദനവും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കമുള്ള ഫെയ്‌സ് പായ്ക്ക് ആക്കി ഉപയോഗിക്കാവുന്നതാണ്.

beauty tips tomato tomato beauty tips
Advertisment