Advertisment

നരേന്ദ്ര മോദിയും പിണറായിയും അഴിമതി നടത്താൻ മത്സരിക്കുകയാണ്: ടോമി കല്ലാനി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

മുണ്ടക്കയം ഈസ്റ്റ്: നരേന്ദ്ര മോദിയും പിണറായിയും അഴിമതി നടത്താൻ മത്സരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി പറഞ്ഞു. കർഷക ദ്രോഹ നടപടിക്കെതിരെ കൊക്കയാർ - പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റകളുടെ സംയുക്താ ഭി മുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം മുപ്പത്തിയഞ്ചാംമൈലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി - പിണറായി ഭരണത്തിൽ ജനജീവിതം ദു:സഹമായതായും അദ്ദേഹം പറഞ്ഞു. സി .ടി . മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സിറിയക് തോമസ്, ബെന്നി പെരുവന്താനം, സണ്ണി ആൻറണി, സണ്ണി തട്ടുങ്കൽ , വി.സി ജോസഫ്, നൗഷാദ് വെംബ്ലി, ജോൺ പി തോമസ്, സ്വർണ്ണലത അപ്പുകുട്ടൻ, എൻ.എ. വഹാബ്, ആൽവിൻ ഫിലിപ്പ്, കെ.എം. വിശ്വനാഥൻ, ടി. ഐ. മാത്യു, കെ.ആർ. വിജയൻ , ഡി.രാജീവ്, ഷിനോജ്, ടി.എ. തങ്കച്ചൻ, കെ.എച്ച് തൗഫീക് എന്നിവർ സംസാരിച്ചു. ടൗൺ ചുറ്റി പ്രകടനവും നടത്തി.

kottayam news
Advertisment