Advertisment

എന്റെ ഹാട്രിക്കിനേക്കാള്‍ മുകളിലാണ് നിന്റെ നേട്ടം; ജിങ്കന് അഭിനന്ദനവുമായി ഹ്യൂമേട്ടന്‍

New Update

ഐഎസ്എല്ലില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നും കേരളം കരകയറി വന്നത് ഇയാന്‍ ഹ്യൂമെന്ന കനേഡിയന്‍ താരത്തിന്റെ ഹാട്രിക്കിലാണ്. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Advertisment

publive-image

ഹാട്രിക് നേടിയതോടെ സോഷ്യല്‍ മീഡിയയ്ക്കും ആരാധകര്‍ക്കും ഒപ്പം ടീമുടമ സച്ചിനുമെല്ലാം ഹ്യൂമിന് പിന്തുണയും അഭിനന്ദവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടെ ഒരു താരത്തേയും ആ താരത്തിന്റെ നേട്ടത്തേയും വീണ്ടും ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് ഹ്യൂമേട്ടന്‍. ടീമിന്റെ നായകനും പ്രതിരോധക്കോട്ടയുമായ സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ 50 മത്സരങ്ങളെന്ന ചരിത്രം നേട്ടം കുറിച്ചിരിക്കുകയാണ്. ചരിത്ര മുഹൂര്‍ത്തത്തില്‍ ജിങ്കന് അഭിനന്ദനവുമായാണ് ഹ്യൂമേട്ടന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

തന്റേയും ജിങ്കന്റേയും ചിത്രത്തോടൊപ്പമായിരുന്നു ജിങ്കനുള്ള ഹ്യൂമേട്ടന്റെ ആശംസ. ഐഎസ്എല്ലിന്റെ ഉദ്ഘാടന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ജിങ്കന്‍ കളി തുടങ്ങിയപ്പോള്‍ ടീമിലെ മുതിര്‍ന്ന താരമായിരുന്നു ഹ്യൂം. അന്ന് എമേര്‍ജിംഗ് താരമായിരുന്നു ജിങ്കന്‍. അവിടെ നിന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ നായക പദവിയിലേക്കും ലീഗിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായി മാറിയിരിക്കുകയാണ് ജിങ്കന്‍. ആ വളര്‍ച്ചയെ അഭിനന്ദിക്കുന്നതാണ് ഹ്യൂമിന്റെ പോസ്റ്റ്.

കളിക്കളത്തിന് അകത്തെന്ന പോലെ തന്നെ പുറത്തും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരങ്ങളാണ് ജിങ്കനും ഹ്യൂമും. ഹ്യൂം ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോളും ജിങ്കന്‍ ടീമില്‍ തന്നെ തുടര്‍ന്നപ്പോഴുമെല്ലാം ഇരുവരുടേയും സൗഹൃദത്തിന് കോട്ടം തട്ടിയിരുന്നില്ല.

kerala blasters
Advertisment