Advertisment

തീവണ്ടിയെ എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിയ നിങ്ങള്‍ക്ക് നന്ദി ; ടൊവീനോ

author-image
ഫിലിം ഡസ്ക്
New Update

Image result for തീവണ്ടി  ടൊവീനോ

Advertisment

തീവണ്ടി വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ടൊവീനോ തോമസ്. തീവണ്ടിയെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിത്തീര്‍ത്ത പ്രേക്ഷകരോട് വലിയ നന്ദിയുണ്ടെന്ന് തന്റെ ഫെയ്‌സ്ബുക് ലൈവിലൂടെ ടൊവീനോ അറിയിച്ചു. കാനഡയിലെ പുതിയ സിനിമയുടെ ചിത്രീകരണ ഇടവേളയില്‍ സംസാരിക്കുകയായിരുന്നു ടൊവീനോ. ലൈവില്‍ വന്നു നന്ദി പറയണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നുവെന്നും നാട്ടില്‍വന്ന് ഏവരെയും കാണാമെന്നും ടൊവീനോ പറഞ്ഞു.

Image result for തീവണ്ടി  ടൊവീനോ

അതേസമയം തീവണ്ടി തങ്ങള്‍ക്ക് ഞെട്ടിപ്പിക്കുന്ന വിജയമാണ് സമ്മാനിച്ചതെന്ന് നിര്‍മ്മാതാവ് ഷാജി നടേശനും വ്യക്തമാക്കിയിട്ടുണ്ട്. ടൊവീനോയുടെ സാന്നിധ്യമാണ് വിജയം ഇരട്ടിയാക്കിയതെന്നും പറയുന്നു ഷാജി നടേശന്‍. ‘ഒരു ചെറിയ പടമാണ് തീവണ്ടി. ഒരു അവകാശവാദവും ഞങ്ങളാരും പറഞ്ഞിരുന്നില്ല. ഒരുപാട് തവണ റിലീസും മാറ്റിവെച്ചിരുന്നു.

Image result for തീവണ്ടി  ടൊവീനോ

സിനിമയുടെ നിലവാരത്തിനൊപ്പം ദൈവാനുഗ്രഹം കൂടിയാണ് ഈ വിജയം സാധ്യമാക്കിയതെന്നാണ് കരുതുന്നത്. പിന്നെ, ടൊവീനോയ്ക്ക് യുവജനങ്ങളുടെയിടയിലുണ്ടായ വലിയ സ്വീകാര്യത, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവ സാന്നിധ്യമായിരുന്നല്ലോ അദ്ദേഹം. ടൊവീനോയുടെ സാന്നിധ്യമാണ് വിജയം പതിന്മടങ്ങാക്കിയതെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.’

Image result for തീവണ്ടി  ടൊവീനോ

‘സത്യം പറഞ്ഞാല്‍ തിയേറ്ററുകളില്‍ ഞെട്ടിക്കുന്ന രീതിയില്‍ ആളുണ്ട്. വര്‍ക്കിംഗ് ഡെയ്സിലൊക്കെ റിലീസ് ദിനത്തിലെ അത്ര തന്നെ ആളുണ്ട്. ഇന്ന് രാവിലത്തെ ഷോ കുറച്ച് മോശമായിരുന്നു. ഉച്ചയോടെ പിക്കപ്പ് ആയി. ഇന്നത്തെ ഫസ്റ്റ്, സെക്കന്റ് ഷോകള്‍ക്ക് ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുണ്ട്. ദൃശ്യം, പ്രേമം ലെവലിലേക്ക് ഈ സിനിമ കയറും എന്നതിന്റെ സൂചനകളാണ് ബോക്സ്ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.

Image result for തീവണ്ടി  ടൊവീനോ

ഇത്രയും കാലം സിനിമയില്‍ നിന്നിട്ട് തിയേറ്ററുകാര്‍ക്ക് ഇത്രയും മികച്ചൊരു വിജയം കൊടുക്കുന്ന സിനിമ കൊണ്ടു വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ഓഗസ്റ്റ് സിനിമ ഇതുവരെ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയത്തിലേക്കാണ് തീവണ്ടി പോകുന്നത്. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്ക് നേടിത്തരും എന്നാണ് പ്രതീക്ഷ’, ഷാജി നടേശന്‍ പറഞ്ഞു.

 

https://www.facebook.com/ActorTovinoThomas/videos/693055084390555/?t=0

Advertisment