Advertisment

തീവണ്ടിക്ക് ശേഷം കല്‍ക്കിയായി ടൊവീനോ ; ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

Advertisment

ടൊവീനോ നായകനായി ഫെല്ലിനിയുടെ സംവിധാനത്തിലൊരുങ്ങിയ തീവണ്ടി തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ അതിനിടെ ടൊവീനോയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. നവാഗത സംവിധായകനായ പ്രവീണ്‍ പ്രഭാരം ഒരുക്കുന്ന കല്‍ക്കി എന്ന ചിത്രത്തിലാണ് ഇനി ടൊവീനോ നായകനായെത്തുക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആകാംഷയുണര്‍ത്തുന്ന പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. പോലീസ് വേഷത്തിലാണോ ടൊവീനോ എത്തുന്നത് എന്ന സംശയവും പോസ്റ്റര്‍ ജനിപ്പിക്കുന്നുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കല്‍ക്കിക്കായി തിരക്കഥ രചിച്ചിരിക്കുന്നത് പ്രവീണ്‍ പ്രഭാരവും സുജിന്‍ സുജാതനും ചേര്‍ന്നാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

https://www.facebook.com/ActorTovinoThomas/posts/2399074070122600

Advertisment