Advertisment

ഗൃഹാതുരത്വ ഓർമ്മകൾ ഉണർത്തുന്ന മ്യൂസിക് വീഡിയോ "നിറങ്ങൾ"

author-image
ഫിലിം ഡസ്ക്
New Update

മലയാള സംഗീത ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247, "നിറങ്ങൾ" എന്ന മ്യൂസിക് വീഡിയോ റിലീസ് ചെയ്തു. ഉഷ ഗോപാൽ രചിച്ച ഗൃഹാതുരത്വമുണർത്തുന്ന ഈ ഗാനം ഡോ. അർജുൻ ജി സംഗീതം നൽകി ആലപിച്ചിരിക്കുന്നു.

ആനന്ദ് ജി മേനോൻ സംവിധാനം നിർവഹിച്ച ഈ മ്യൂസിക് വീഡിയോ ഒരു ചെറുപ്പക്കാരൻ നഗരത്തിൽ നിന്ന് തന്റെ ഗ്രാമം സന്ദർശിക്കുമ്പോൾ കുട്ടികാലത്തെ ഓര്‍മ്മിക്കുന്നതിനെ കുറിച്ചാണ്. സുഭീഷ് വൈഗ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗോപാലകൃഷ്ണൻസ് പ്രൊഡക്ഷൻ ഹൌസിന്റെ ബാനറിൽ ഗോപാലകൃഷ്ണൻ ഡിയാണ് ഈ മ്യൂസിക് വീഡിയോ നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Advertisment