തിരുവനന്തപുരം: മലബാർ, മാവേലി എക്സ്പ്രസുകൾ ഉൾപ്പടെ കേരളത്തിൽ നിന്നുള്ള എട്ടു ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി.
മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ച മുതലും മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.
പുനലൂർ-മധുരൈ എക്സ്പ്രസ് ശനിയാഴ്ചയും തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ്, നാഗർകോവിൽ-കോയന്പത്തൂർ, ഗുരുവായൂർ-ചെന്നൈ എഗ്മോർ എന്നീ ട്രെയിനുകൾ ഈ മാസം ഒൻപതിനും നാഗർകോവിൽ-ചെന്നൈ എഗ്മോർ ട്രെയിൻ ഈ മാസം 11 നും ഓടിത്തുടങ്ങും. ട്രയിനുകളിലേക്കുള്ള സീറ്റ് റിസർവേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു.