Advertisment

കേരള, മംഗള, കുര്‍ള എക്സ്പ്രസുകളുടെ പുറപ്പെടുന്നസമയത്തില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്ന് റെയില്‍വേ

New Update

തിരുവനന്തപുരം: കേരള, മംഗള, കുര്‍ള എക്സ്പ്രസുകളുടെ പുറപ്പെടുന്നസമയത്തില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസ് ഉച്ചയ്ക്ക് 12.20നാണ് ഇന്നുമുതല്‍ യാത്ര ആരംഭിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 11.20-ന് പകരം രാത്രി 8.10-നാണ് പുറപ്പെടുക. രണ്ടാം ദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും.

എറണാകുളത്തുനിന്ന് നിസാമുദീനിലേക്കുള്ള മംഗള എക്സ്‌പ്രസ് ഇന്നുമുതല്‍ ഉച്ചയ്ക്ക് 1.25നാണ് പുറപ്പെടുന്നത്. ‍നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.40-ന് യാത്ര ആരംഭിച്ച്‌ മൂന്നാം ദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകള്‍ ഉണ്ടാവില്ല. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകള്‍ പഴയതു പോലെ തുടരും.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മുംബയ് ലോകമാന്യതിലകിലേക്കുള്ള നേത്രാവതി(കുര്‍ള) എക്സ്പ്രസിന്റെ സമയം 9.15ഉം ആയിരിക്കും.

Advertisment