Advertisment

യാത്രക്കാരന്‍ അടിയ്ക്കടി കീഴ്ശ്വാസം വിട്ടതിനേചൊല്ലി തര്‍ക്കംമൂത്ത് വിമാനം അടിയന്തിരമായി വിയന്ന വിമാനത്താവളത്തിലിറക്കി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഒരു യാത്രക്കാരന്‍ അസഹനീയമായ രീതിയില്‍ വലിയ ശബ്ദത്തോടുകൂടി അടിയ്ക്കടി കീഴ്ശ്വാസം വിട്ടത് അടുത്തിരുന്ന യാത്രക്കാര്‍ക്ക് ദുസ്സഹമായി. അവര്‍ അയാളെ പലതവണ കണ്ട്രോള്‍ ചെയ്യാന്‍ ഉപദേശിച്ചെങ്കിലും അയാളത് ചെവിക്കൊണ്ടില്ല.

ഒടുവില്‍ യാത്രക്കാര്‍ ബഹളം വച്ചു. ക്രൂ മെംബേര്‍സിനോടു പലതവണ പരാതി പറഞ്ഞു. വഴക്കായി ,കയ്യാങ്കളിയായി . ഒടുവില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കി .

ദുബായില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് ആംസ്റ്റര്‍ഡാം പോകുകയായിരുന്ന Transavia Airlines Flight HV6902 ലാണ് സംഭവം അരങ്ങേറിയത്.

ബഹളമുണ്ടാക്കിയ രണ്ടു യാത്രക്കാരെ ക്യാപ്റ്റന്‍ താക്കീതു ചെയ്യുകയും ഒച്ചവെച്ചാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ വിമാനം വിയന്ന എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.

വിമാന ക്യാപ്റ്റന്റെ റിപ്പോര്‍ട്ട് പ്രകാരം ബഹളമുണ്ടാക്കിയ രണ്ടു പുരുഷന്മാരെയും രണ്ടു വനിതകളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് ബലമായി പുറത്താക്കി. മേലില്‍ Transavia Airlines ല്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് അവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു..

എന്നാല്‍ കീഴ്വായു വിട്ട വ്യക്തിയെ പുരത്തിറക്കാനോ നടപടി എടുക്കാനോ എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറായില്ല. നിയമവിരുദ്ധമായാണ് തങ്ങളെ പുറത്താക്കിയതെന്നും ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും പുറത്താക്കിയവര്‍ പറഞ്ഞു.

വിമാനയാത്രക്കാരെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പോലീസ് തയ്യറായില്ല. കാരണം ആസ്ട്രിയന്‍ നിയമമനുസരിച്ച് അവര്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ല എന്നതാണ്.

air news air polluction
Advertisment