Advertisment

വാഹന പണിമുടക്കില്‍ നിന്ന് കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

New Update

publive-image

കോട്ടയം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്ന വാഹന പണിമുടക്കില്‍ നിന്ന് കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരമ്പുഴ, വെള്ളാവൂര്‍ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

കോട്ടാങ്ങല്‍ പടയണി നടക്കുന്നതിനാല്‍ വെള്ളാവൂര്‍ പഞ്ചായത്തിനെയും അതിരമ്പുഴ, കുറവിലങ്ങാട് പഞ്ചായത്തുകളില്‍ തിരുന്നാള്‍ നടക്കുന്നതിനാല്‍ ഈ രണ്ടു പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.

kottayam news
Advertisment