Advertisment

ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും

author-image
admin
New Update

ഇരവികുളം ദേശീയോദ്യാനം 16 ന് തുറക്കും. രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം കഴി‍ഞ്ഞ രണ്ട് മാസങ്ങളിൽ മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

Advertisment

publive-image

വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഭൂരിഭാഗം ടൂർ ഓപ്പറേറ്റർമാരും തങ്ങളുടെ പാക്കേജുകളിൽ നിന്ന് മൂന്നാറിനെ ഒഴിവാക്കുന്നതാണ് ഇതിന് പ്രധാന കാരണം.

പശ്ചിമഘട്ട മലനിരകളിൽ ആനമുടിയുടെ താഴ്്വരയായ രാജമലയും അവിടത്തെ അപൂർവ കാഴ്ചയായ വരയാടുകളേയും കാണാനാവില്ലെന്നതാണ് ടൂർ ഓപ്പറേറ്റർമാർ തങ്ങളുടെ അതിഥികളെ മറ്റ് സ്ഥലങ്ങളിലേക്ക് തിരിച്ചു വിടാൻ കാരണം.

16 ന് രാജമല ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവിൽ കാര്യമായ വർദ്ധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.

Advertisment