Advertisment

പോകാം മൂന്നാറിലേക്ക്

author-image
admin
New Update

സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 5000അടിക്കു മുകളിലാണ് മൂന്നാർ . മുതിരപ്പുഴ, മാട്ടുപ്പെട്ടി, നല്ലതണ്ണി എന്നീ മൂന്നു ആറുകളുടെ സംഗമ സ്ഥലമാണ് മൂന്നാർ. അതുപ്പോലെ മൂന്നു കുന്നുകളിൽ മൂന്ന് ആരാധനാലയങ്ങൾ മതസാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

Advertisment

publive-image

രാജമല

ഇരവികുളം നാഷണൽ പാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് രാജമല. മൂന്നാറിൽ നിന്നും 13കിലോമീറ്റർ ഉണ്ട്. വരയാടുകൾ മേയുന്നതും, കുറിഞ്ഞി സീസണിൽ നീലക്കുറിഞ്ഞികൾ പൂക്കുന്നതും ഇവിടെയാണ്. കേരള വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടേക്ക് പ്രവേശനത്തിന് പാസ്സുണ്ട്. ഓൺലൈൻ വഴിയും ബുക്ക് ചെയ്യാം.

മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ

മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന റൂട്ടാണിത്. ഏറ്റവും തിരക്കുള്ളതും കാഴ്ചകൾ ഉള്ളതും ഈ റൂട്ടിലാണ്. മൂന്നാർ ടൗൺ പാലം കയറി ലെഫ്റ്റ് എടുത്ത്, അടുത്ത റൈറ്റിൽ നേരെ പോയാൽ ആദ്യം കെ.എഫ്.ഡി.സിയുടെ ഫ്‌ളവർ ഗാർഡൻ, പിന്നെ ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം. (ഇവിടെ സ്പീഡ് ബോട്ടിങ്, അഡ്വഞ്ചർ പാർക്ക്, പെഡൽ ബോട്ടിങ്) എക്കോ പോയിന്റ്, കുണ്ടള ഡാം.

അവിടെ നിന്ന് നേരെ പോയാൽ ടോപ് സ്റ്റേഷൻ. (ടോപ് സ്റ്റേഷൻ തമിഴ് നാട്ടിലാണ്. ടോപ് സ്റ്റേഷനിൽ നിന്ന് വലത്തേക്ക് നോക്കിയാൽ കൊളുക്കുമല.) കുണ്ടള ടോപ് സ്റ്റേഷൻ റൂട്ടിൽ എല്ലപ്പെട്ടി എന്നൊരു സ്ഥലം ഉണ്ട്. ഇവിടെ ഇറങ്ങാൻ മറക്കല്ലേ. കാരറ്റ്, ബീൻസ്, കോളി ഫ്‌ളവർ, ക്യാബേജ് തുടങ്ങി എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. വാങ്ങാനും കിട്ടും.

Advertisment