Advertisment

ശസ്ത്രക്രിയയ്ക്കുശേഷം വായ്ക്കുള്ളില്‍ രോമ൦ വളര്‍ച്ച - വീഴ്ച അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം

New Update

publive-image

Advertisment

തിരുവനന്തപുരം∙ ആര്‍സിസിയില്‍ അര്‍ബുദ ചികില്‍സയ്ക്കായി തൊലി മാറ്റിവച്ചതിനെതുടര്‍ന്നു വായ്ക്കുള്ളില്‍ രോമ൦ വളര്‍ന്ന സംഭവത്തിലെ വീഴ്ച അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശം.

ഒരു വറ്റ് ഭക്ഷിക്കാനാകാതെ ഒരിറക്ക് വെള്ളം കുടിക്കാനാകാതെ വായില്‍ നിറയെ രോമവുമായി കഴിയുന്ന വെള്ളറട സ്വദേശി സ്റ്റീഫനു വേണ്ട സഹായം നല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വ്യക്തമാക്കി.

വായിലെ ശസ്ത്രക്രിയയ്ക്കുശേഷം കീഴ്താടിയില്‍ നിന്നെടുത്ത ചര്‍മം തുന്നിച്ചേര്‍ത്തതോടെയാണ് വായില്‍ രോമം വളരാന്‍ തുടങ്ങിയത്.

ദുരിതത്തിന് പരിഹാരം തേടി ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ആർസിസിയിലെത്തിയ സ്റ്റീഫനോട് രോമം വെട്ടാന്‍ ബാര്‍ബറെ വിളിക്കാനാണ് ഡോക്ടര്‍ പറഞ്ഞതെന്നും കുടുംബം പറയുന്നു.

keralam latest
Advertisment