Advertisment

തൃപ്പൂണിത്തുറയില്‍ വീട്ടമ്മയെ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

New Update

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടമ്മയെ കയറിപ്പിടിച്ച് ചുണ്ട് കടിച്ചുമുറിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവാങ്കുളം ലക്ഷംവീട് കോളനിയില്‍ കൃഷ്ണമൂര്‍ത്തി(60) ആണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Advertisment

publive-image

ഹില്‍പാലസ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ഞായറാഴ്ച രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതി 60കാരിയെ അക്രമിച്ചത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Advertisment