Advertisment

സ്വന്തം കോളേജിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ടി.ആർ.എസ് എംപിയുടെ മകന്‍ അറസ്റ്റില്‍

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഹൈദരാബാദ്: തെലങ്കാനയിലെ കോളേജിൽ നഴ്സിംഗ് വിദ്യാർഥിനിയെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ രാജ്യസഭാ എം.പി. ഡി. ശ്രീനിവാസിന്റെ മകനും നിസാമാബാദ് മുൻ മേയറുംകൂടിയായ സഞ്ജയ്. ഡി. സഞ്ജയ് അറസ്റ്റില്‍ .

സഞ്ജയിയുടെ ഉടമസ്ഥതയിലുള്ള നിസാമാബാദ് ജില്ലയിലെ ബോർഗാവിലുള്ള ശാങ്കരി നഴ്സിങ് കോളേജിലെ വിദ്യാർഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) നേതാവാണ്‌ ശ്രീനിവാസ്.

പരാതിയുമായി പെണ്‍കുട്ടി ആഭ്യന്തരമന്ത്രി എൻ. നരസിംഹ റെഡ്ഡിയെ കണ്ടിരുന്നു. ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. കഴിഞ്ഞവർഷമാണ്‌ സഞ്ജയ്‌യുടെ പേരിൽ കേസെടുത്തത്. നിർഭയ നിയമപ്രകാരവും ഐ.പി.സി. നിയമപ്രകാരവുമാണ് കേസെടുത്തത്.

latest
Advertisment