Advertisment

അമേരിക്കയില്‍ ട്രംപും കോവിഡും ഒരു പോലെ! രണ്ടും വിട്ടു പോകുന്നില്ല

New Update

വാഷിങ്ടൻ : കോവിഡിന്റെ മൂന്നാംവരവിലാണ് അമേരിക്ക. കൊവിഡിനൊപ്പം തന്നെ ദുരന്തമായി ട്രംപും ഉണ്ട്‌ .ഇന്ത്യയും ബ്രസീലും കൂടി കൂട്ടിയാലുള്ളതിനേക്കാള്‍ രോഗികളാണ് ഒരുദിവസം. ആശുപത്രികളില്‍ സ്ഥലമില്ലാത്തതിനാല്‍ ആശുപത്രി കന്റീനിലും പാര്‍കിങ് ഇടങ്ങളിലും വരെ ചികില്‍സ നല്‍കുന്നു. മയോ ക്ലിനിക്കിലെ 900 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ബാധിച്ച് ചികില്‍സയിലാണ്.

Advertisment

publive-image

കലിഫോര്‍ണിയയില്‍ വീണ്ടും നിരോധനാജ്ഞയാണ്. ന്യൂയോര്‍ക്കില്‍ സ്കൂളുകളിലേക്ക് കുട്ടികള്‍ വരേണ്ടെന്ന് പറഞ്ഞുകഴി‍ഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ ലോക്ഡൗണ്‍ വീണ്ടും വരുമോയെന്ന ആശങ്കയിലാണ്. കഴി‍ഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 50 ശതമാനമാണ് രോഗവര്‍ധന. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ വല്ലാതെ കൂടി.

ഇപ്പോള്‍ രണ്ടുകോടി 30 ലക്ഷം പേരാണ് ആനുകൂല്യം പറ്റുന്നത്. ഏഴുലക്ഷം അപേക്ഷകള്‍ കൂടി എത്തിയതായാണ് റോയിട്ടേഴ്സിന്റെ നിഗമനം. സര്‍ക്കാര്‍ ഫണ്ടുള്ള രണ്ട് പദ്ധതികള്‍ അടുത്തമാസം അവസാനിക്കുന്നതോടെ നിരവധി പേര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാവും.

തിരഞ്ഞെടുപ്പും ആഘോഷവും അമേരിക്കയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

donald trump covid 19
Advertisment