Advertisment

ട്രംപ് - കിങ് കൂടിക്കാഴ്ച റദ്ദാക്കി; വൈരവും- വിദ്വേഷവുമാണ്’ ഈ നിലപാടിന് പിന്നിലെന്ന് വൈറ്റ് ഹൗസ്

New Update

trump

Advertisment

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റ​ദ്ദാ​ക്കി. പ്യോം​ഗ്യാം​ഗി​ൽ​നി​ന്നു ല​ഭി​ച്ച ഭീ​ഷ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണു ട്രം​പി​ന്‍റെ പി​ൻ​മാ​റ​ലെ​ന്നു ദി ​ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഈ ​സ​മ​യം ഉ​ചി​ത​മ​ല്ലെ​ന്നാ​ണു ത​നി​ക്കു തോ​ന്നു​ന്ന​തെ​ന്നും ഇ​താ​ണു ര​ണ്ടു​കൂ​ട്ട​ർ​ക്കും ന​ല്ല​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ വി​വ​രം വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു.

കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഉ​ത്ത​ര​കൊ​റി​യ​യെ പ​രി​ഹ​സി​ക്കാ​നും ട്രം​പ് മ​റ​ന്നി​ല്ല. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ ആ​ണ​വ ശ​ക്തി​യെ​ക്കു​റി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ ശ​ക്തി അ​തി​ഭീ​മ​മാ​ണ്. അ​വ​ർ ആ​യു​ധ​ങ്ങ​ൾ ഒ​രി​ക്ക​യും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ടു പ്രാ​ർ​ഥി​ക്കു​ന്നു എ​ന്ന് ട്രം​പ് പ​റ​ഞ്ഞ​താ​യി ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു.  അതേസമയം തുറന്ന  വൈരവും- വിദ്വേഷവുമാണ്’ ഈ നിലപാടിന് പിന്നിലെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു.

 

 

 

മു​ഖാ​മു​ഖം കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ക്ഷ​ണം ട്രം​പ് നേ​ര​ത്തെ സ്വീ​ക​രി​ച്ചി​രു​ന്നു. അ​ടു​ത്ത മാ​സം 12ന് ​സിം​ഗ​പ്പൂ​രി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ച​രി​ത്ര കൂ​ടി​ക്കാ​ഴ്ച​യു​ടെ സ്മ​ര​ണ​യ്ക്കാ​യി വൈ​റ്റ്ഹൗ​സ് നാ​ണ​യ​വും പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Advertisment